ഈ കരിയർ ഗൗരവമായി കാണുന്നതിന് ഒരു കാരണം സൂര്യ സർ: നസ്രിയ

ദുബായ്:തമിഴ് സിനിമയിലേക്കുള്ള തന്റെ മടങ്ങിവരവിന്റെ സന്തോഷം പങ്കുവച്ച് നടി നസ്രിയ. 12 വർഷങ്ങൾക്കു ശേഷം സൂര്യയ്ക്കും നസ്ലിനും ഒപ്പം ‘സീൻ’ എന്ന ജിത്തു മാധവൻ സിനിമയിലൂടെയാണ് നസ്രിയയുടെ മടങ്ങി വരവ്. ‘സീൻ’ സിനിമയുടെ പ്രമോഷൻ ഇവന്റിലാണ് നസ്രിയയുടെ പ്രതികരണം.

ദുബായിൽ നടന്ന ചടങ്ങിൽ, ദുബായിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നതു പോലെയാണ്. താൻ വളർന്നതും പഠിച്ചതും ദുബായിലാണ്. അതുകൊണ്ട് ഔദ്യോഗികമായി എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് അറിയില്ല. ഒരുപാടു സന്തോഷമുണ്ടെന്നാണ് നസ്രിയ പ്രതികരിച്ചത്.

 

’12 വർഷങ്ങൾക്കു ശേഷമാണ് ഒരു തമിഴ് സിനിമ ചെയ്യുന്നത്. അതു ജിത്തുവിനൊപ്പം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നെ വിശ്വസിച്ചതിന് നന്ദി. ഈ സിനിമയ്ക്കൊപ്പം അതിഗംഭീര യാത്രയായിരുന്നു. നവംബർ ആറിന് ‘സീൻ’ തിയറ്ററിൽ പോയി കാണുക. അടിപൊളിയായിരിക്കും. ചിരിച്ചു ചിരിച്ചു മണ്ണു കപ്പാം’ നസ്രിയ പറഞ്ഞു.

 

നടൻ സൂര്യയ്ക്കൊപ്പം അഭിനയിച്ചതിനെകുറിച്ചും നസ്രിയ പറഞ്ഞു. ‘സിനിമ കാണുന്ന കാലം മുതൽ ഞങ്ങളെല്ലാം സൂര്യ സാറുടെ ആരാധകരാണ്. ചെറിയ പ്രായത്തിൽ മാത്രമല്ല, സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയ കാലം മുതൽ. ഈ കരിയറെ ഗൗരവമായി കാണുന്നതിന് ഒരു കാരണം സൂര്യ സർ കൂടിയായിരുന്നു. അദ്ദേഹം ഒരു ഗംഭീര മനുഷ്യനാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!