പമ്പില്‍ നിർത്തിയിട്ട സ്വകാര്യ ബസിൻ്റെ എന്‍ജിനില്‍ ഉപ്പ് വാരിയിട്ടു; മുന്‍ ജീവനക്കാര്‍ പിടിയില്‍

മലപ്പുറം: സ്വകാര്യ ബസിന്റെ എന്‍ജിനില്‍ ഉപ്പുവാരിയിട്ട് കേടുവരുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി റമീസ്, കാരപ്പുറം സ്വദേശി സല്‍മാന്‍ എന്നിവരാണ് പിടിയിലായത്. നേരത്തെ ഇതേ ബസ്സിലെ ജീവനക്കാരായിരുന്നു പ്രതികള്‍.

 

പൂക്കോട്ടുംപാടത്തെ പമ്പില്‍ നിര്‍ത്തിയിട്ടപ്പോളാണ് പ്രതികള്‍ ബസ്സിന്റെ എന്‍ജിനില്‍ ഉപ്പിട്ടത്. ഇതേത്തുടര്‍ന്ന് എന്‍ജിന്‍ തകരാറിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍ ജീവനക്കാരാണ് അതിക്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!