സംസ്ഥാനത്ത് ചൂട് കൂടുന്നു; പാലക്കാട് 35 ഡിഗ്രിയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരുന്നു. ഇന്നലെ പുനലൂരിൽ 35.2 ഡിഗ്രി താപനില രേഖപ്പെടുത്തി. കോട്ടയം, പാലക്കാട് ജില്ലകളിലും 35 ഡിഗ്രിയിലെത്തി. കണ്ണൂർ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ 34 ഡ്രിഗിക്ക് മുകളിലായിരുന്നു ചൂട്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

 

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതാണ് മഴയ്ക്ക് സാഹചര്യമൊരുക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!