വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി
സുൽത്താൻബത്തേരി റെയിഞ്ചിലെ പൊൻകുഴി സെക്ഷനിൽ പൊൻകുഴി കാട്ടുനായ്ക്ക് കോളനിക്ക് സമീപം വനത്തിലാണ് മോഴയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ആനകൾ തമ്മിലുള്ള കുത്തുകൂടലിലാണ് മോഴയാന ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു
