അഫ്ഗാനിസ്താനില്‍ താന്‍ ചില പ്രശ്നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് സൂചിപ്പിച്ച് വ്ളോഗര്‍ ബാക്പാക്കര്‍ അരുണിമയുടെ പോസ്റ്റ്. തനിക്ക് ലഭിച്ച ഒരു സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് സഹായം തേടിയിരിക്കുകയാണ് ട്രാവല്‍ വ്ലോഗുകളിലൂടെ പ്രശസ്തയായ അരുണിമ.
താന്‍ അഫ്ഗാനിസ്താനിലെ ബാമ്യനിലാണെന്നാണ് അരുണിമ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ മുജാഹിദീനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഒരു സന്ദേശമാണ് അരുണിമ പങ്കുവച്ചിരിക്കുന്നത്. കിഴക്കന്‍ ഇറാനിയന്‍ ഭാഷയായ പഖ്തുവില്‍ വന്ന സന്ദേശം ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് പോസ്റ്റ്. ചില ഔദ്യോഗിക രേഖകളോ കത്തോ കൈയിലില്ലാത്തതാണ് അറസ്റ്റിന് കാരണമായി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
