പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സനീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഫർണിചർ നിർമാണ യൂണിറ്റിന് പുലർച്ചെ 4 മണിയോട് തീ പിടിച്ചു കടയിൽ നിർമാണത്തിൽ ഇരുന്ന ഫർണിചറുകളും മര ഉരുപടികളും കത്തി നശിച്ചു മാനന്തവാടി അഗ്നി രക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി 3 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ പൂർണമായും കെടുത്തി
അസി.സ്റ്റേഷൻ ഓഫീസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം ബി ബിനു , എം ബി രമേശ് , ഇ ജെ മത്തായി, പി കെ രാജേഷ്, ഇ കെ ആഷിഫ്, കെ ജെ ജിതിൻ, സി ബി അഭിജിത് ഹോം ഗാർഡമാരായ വി ജി രൂപേഷ്, ഇ ജെ ബാബുമോൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
