ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലുള്ള മജാൽത്ത മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കരസേനയും ജമ്മു കശ്മീർ പോലീസും പാര കമാൻഡോകളും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്. സുരക്ഷാസേന പ്രദേശം പൂർണ്ണമായി വളഞ്ഞതോടെ ഒളിച്ചിരുന്ന ഭീകരർ വെടിവെപ്പ് നടത്തുകയും സേന ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു.

 

കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് രേഖകളും സുരക്ഷാസേന വീണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങളോ അവർ ഏത് ഭീകര സംഘടനയിൽപ്പെട്ടവരാണെന്നോ ഉള്ള കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച പരിശോധനകളും അന്വേഷണങ്ങളും സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!