എറണാകുളം:ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ സ്വദേശി വിന്റുമോള്‍ (31) ആണ് മരിച്ചത്. ലാബ് ടെക്‌നീഷ്യനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു അപകടം.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ എറണാകുളം വടക്കൻ പറവൂർ തുരുത്തിപ്പുറത്താണ് അപകടമുണ്ടായത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു വിന്റു. അപകടസമയം ബസിന്റെ ഡോർ തുറന്ന് കിടന്നിരുന്നോയെന്നതില്‍ വ്യക്തതയില്ല. പറവൂർ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
