റെനോ ഇന്ത്യയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്ജിന് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ആര്‍ജിഇപി പ്ലാറ്റ്ഫോമിലേക്കുള്ള ചുവടുവയ്പാണ് പുതിയ മോഡല്‍. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍, ടിസിഇ ടര്‍ബോ പെട്രോള്‍ എന്ജിന് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 99 ബിഎച്ച്പി കരുത്തും 180 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 21 കിലോമീറ്ററാണ് മൈലേജ്.
പുതുക്കിയ സസ്പെന്ഷന് ട്യൂണിങ്, ആന്റി ടോള്‍ ബാറുകള്‍, പുതിയ തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ടെക്നോ, ഇമോഷന്, ഇവോലൂഷന് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. ട്രൈബര്‍ ടര്‍ബോ മാനുവല്‍ ട്രാന്സ്മിഷന് ഇവോലൂഷന് 7.84 ലക്ഷം രൂപയും ടെക്നോവിന് 8.53 ലക്ഷം രൂപ നല്‍കണം. ഇമോഷന് 8.99 ലക്ഷം രൂപയാണ് വില.
