സഊദി:കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സഊദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതാണ് ഇക്കാര്യം. കിഴക്കന്‍ മേഖല ലക്ഷ്യമാക്കി വിക്ഷേപിക്കപ്പെട്ട ഒരു ഡ്രോണ്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ക്കുകയും ചെയ്തു.
ഹൂതികള്‍ക്കെതിരായ ആക്രമണത്തില്‍ സഊദിക്കൊപ്പം ചേരുന്നതും ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതും പരിഗണിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സഊദി വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു അമേരിക്കക്കാരന്‍ കൊല്ലപ്പെട്ടതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ഥിരീകരിച്ചു.
