നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തി

ബത്തേരി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വാദ്യഘോഷ നാമജപത്തോട് കൂടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിലേയ്ക് ബെമ്മക്കൊല്ലു സമർപ്പണ വിളംബര ജാഥ സംഘടിപ്പിച്ചു. ഘോഷയാത്രയ്ക്ക് ടി ആർ ബാലകൃഷ്ണൻ ,അനിൽ എസ്സ് നായർ  ,ടി കെ ചന്ദ്രൻ ,പ്രാം സുന്ദർ, എം കെ. മുരളീധരൻ,ശ്രീമതീ ചിത്ര ബാലകൃഷ്ണൻ രാധാദേവി,വസന്ത അനിൽ തുടങ്ങിയവർ നേതൃത്യം നല്കീ

ഹിന്ദുവിശ്വാസത്തില്‍ ദേവീആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള പുണ്യകാലമാണ് നവരാത്രി. ഒന്‍പത് രാത്രികളും പത്ത് ദിവസങ്ങളും നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം പരാശക്തിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്നതിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തവണ ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് വിശ്വാസികള്‍ നവരാത്രി ആഘോഷിക്കുന്നത്. ഒക്ടോബര്‍ 20 ചൊവ്വാഴ്ചയാണ് മഹാനവമി/ ആയുധപൂജ. ഒക്ടോബര്‍ 21ന് നടക്കുന്ന വിജയദശമി/ വിദ്യാരംഭം/ പൂജയെടുപ്പ് ചടങ്ങുകളോടെയാണ് ദിവസങ്ങള്‍ നീണ്ട നവരാത്രി ഉത്സവത്തിന് സമാപനം കുറിക്കുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!