കൊച്ചി:നെടുമ്പാശേരി വാഹനാപകടം പ്രതി സുഹൈൽ അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നെന്ന് സുഹൈലിന്റെ മൊഴി, വാഹനമെത്തിയത് അമിതവേഗത്തിൽ; മുൻപ് 218 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു
നെടുമ്പാശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ച സുഹൈൽ പതിവായി അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ്. സുഹൈൽ മുൻപ് 218 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചതിന്റെ വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. വസ്ത്ര വ്യാപാരിയുടെ മകനായ സുഹൈൽ രാജഗിരി കോളജിലെ ബികോം വിദ്യാർഥിയാണ്.
