ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ 3 വർഷമായി നടന്നു വരുന്നതും ഭക്തജനങ്ങൾക്ക് ഏറെ പുതുമ നിറഞ്ഞതും, ഭക്തി സാന്ദ്രവും , ആനന്ദകരവും ആയ ബൊമ്മക്കൊലു ഒരുക്കലും, വിവിധ പൂജാധി കർമ്മങ്ങളോട് കൂടിയും ഭക്ത്യാനന്ദലഹരിയോട് കൂടിയ വിവിധ കലാപരിപാടികളോടും കൂടിയ നവരാത്രി ആഘോഷത്തിന്റെയും ബൊമ്മക്കൊലു സമർപ്പണത്തിന്റെ ദീപപ്രോജ്ജ്വലനം: ശ്രീമതി സത്യഭാമ ഭാസ്കരൻ നായർ നിർവ്വഹിച്ചു.
അഡ്വ:T.R. ബാലകൃഷ്ണൻ ബൊമ്മക്കൊലു ഒരുക്കലിന്റെ പ്രാധാന്യത്തെ കുറിച്ചും മറ്റും ആമുഖ വിവരണം നടത്തി ശ്രീ. മഹാഗണപതി ക്ഷേത്ര സമിതിപ്രസിഡണ്ട് .കെ.ജി. ഗോപാല പിള്ള അദ്ധ്യക്ഷതയിൽ വിനായക ഹോസ്പിറ്റൽ എം.ഡിഡോ.ഡി. മധുസുദനൻ ഉദ്ഘാടനംചെയ്തു. അനിൽ എസ്സ് നായർ.അഡ്വ: കെ.എ. അശോകൻ, രാധാദേവി,എം.കെ മുരളിധരൻ തുടങ്ങിയവർ സംസാരിച്ചു.
