റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം: അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ അവിടുത്തെ ജനങ്ങൾക്കും സർക്കാരിനുമൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. ഈ മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു ഹൂതികൾ റിയാദ് എയർപോർട്ടിനെ ലക്ഷ്യം വെക്കുന്നത്. മിസൈൽ ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ മേൽക്കൂര നിലംപൊത്തി. ബംഗ്ലാദേശ്, യൂഎസ്, ഈജിപ്റ്റ്, ജോർദാൻ, സിറിയ, ഫലസ്തീൻ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട വിദേശികൾ.

 

ആക്രമണത്തിൽ മുന്നൂറ്റി ഒൻപത് പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.നേരത്തെ സമാനമായ രീതിയിലുള്ള ആക്രമണങ്ങളിൽ പൈലറ്റ് അടക്കം നാല് പേർ കൊല്ലപ്പെട്ടിരുന്നു. രാത്രി ദമ്മാം എയർപോർട്ടിനെയും ഹൂതികൾ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ മിസൈൽ പതിച്ചത് എയർപോർട്ടിന് പുറത്തായതിനാൽ അപകടം ഒഴിവായി. അൽ ഖർജിലെ സൈനിക ആസ്ഥാനം ലക്ഷ്യമാക്കിയും ആക്രമണ ശ്രമമുണ്ടായിരുന്നു. ഇതും പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!