ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ  ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ന്യൂ ഡൽഹി :രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി സ്ഥലം മാറ്റി നിയമിച്ചു. അദ്ദേഹത്തിന് പകരം സിക്കിം ഗവർണറായിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവ് ഓംപ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു. രാജ്യതലസ്ഥാനത്തുനിന്നുള്ള ഈ നിർണ്ണായക രാഷ്ട്രീയ മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

 

പുതിയ കേരള ഗവർണറായ ഓംപ്രകാശ് മാഥൂർ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. ബിജെപിയുടെ ദേശീയ തലത്തിലും സംഘടനാ രംഗത്തും ഒട്ടനവധി ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയായി പ്രവർത്തിച്ച് സംഘടനാപാടേവം തെളിയിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം. പാർട്ടിക്ക് ഉള്ളിൽ ശക്തമായ സ്വാധീനമുള്ള അദ്ദേഹം പാർലമെന്റംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനുമുമ്പ് സിക്കിം സംസ്ഥാനത്തിന്റെ ഗവർണർ പദവി ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് ഓംപ്രകാശ് മാഥൂർ.

 

കേരളത്തിനും തമിഴ്നാടിനും പുറമെ ഒഡീഷ, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ബ്രിജ് മോഹൻ റാം ഒഡീഷ ഗവർണറായും ഡോ. സുധ യാദവ് കർണാടക ഗവർണറായും ചുമതലയേൽക്കും. കൂടാതെ ഡോ. ഠാൾ സിംഗ് ബിസെൻ ഉത്തരാഖണ്ഡ് ഗവർണറായും ദുഷ്യന്ത് ഗൗതം സിക്കിം ഗവർണറായും നിയമിക്കപ്പെട്ടിട്ടുണ്ട്. ഈ പുതിയ ഗവർണർമാർ വരും ദിവസങ്ങളിൽ ഔദ്യോഗികമായി തങ്ങളുടെ പുതിയ പദവികൾ ഏറ്റെടുക്കുമെന്നാണ് സൂചന.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!