നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗമെന്ന് MVD റിപ്പോർട്ട്

കൊച്ചി :നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം മിനികൂപ്പുറിൻ്റെ അമിതവേഗമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മിനികൂപ്പറും അപകടം നടന്ന സ്ഥലവും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വാഹനം സഞ്ചരിച്ച യഥാർഥ വേഗം കണ്ടത്താൻ ഇതിലെ ഇലക്ട്രോണിക് കൺട്രോൾ മൊഡ്യൂൾ പരിശോധിക്കണം. ഇതിനായി വാഹന ക്കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിൻ്റെ അടി സ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കും, വാഹനം ഓടിച്ച സുഹൈൽ സജീവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനായി കാരണംകാണിക്കൽ നോട്ടീസ് നൽകും


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!