ഇടുക്കി: ഇടുക്കി ശാന്തൻപാറ പേത്തൊട്ടി അയ്യൻപാറയ്ക്ക് സമീപം കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ശിവകുമാർ (28) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപതരയോടെ ഏലത്തോട്ടത്തിൽ പണിയെടുത്തു വന്നിരുന്ന താമസസ്ഥലത്തെ ഷെഡിന് പുറത്തേക്ക് സുഹൃത്തിനൊപ്പം ഇറങ്ങിയതായിരുന്നു ശിവകുമാർ. ഇതിനിടെ വഴിയിൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായി.
പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം ഉള്ളതാണെന്നും എന്നാൽ ആനയുടെ സാന്നിധ്യത്തെ കുറിച്ച് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുഎന്നാൽ ശിവകുമാറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെട്ടു. മരിച്ച ശിവകുമാറിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി._
