നെടുമ്പാശ്ശേരി അപകടം: പ്രതിയെ സംരക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് രമേശ് ചെന്നിത്തല

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെ സംരക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 

നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപ്പെടാൻ അനുവദിക്കില്ല

 

പ്രതിയെ ദുർഗുണ പരിപാലന ശാലയിലേക്ക് അയച്ചത് പൊലീസല്ലെന്നും ജയിൽ നിയമം അനുസരിച്ച് കോടതിയുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 21 വയസുവരെയുള്ള ആളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് കോടതിയാണ്. പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ കോടതി സംഭവത്തിൽ ഇടപെട്ട് റിമാൻഡ് ചെയ്യും. നിലനിൽക്കുന്ന നിയമം അനുസരിച്ച് ദുർഗുണ പരിപാലന ശാലയിലേക്ക് അയക്കേണ്ടി വരും. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും പ്രതിക്ക് ചുമത്താനുള്ള നടപടികളാണ് കേരള പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!