പരമ്പരാഗത നെല്‍കൃഷിയുടെ സംരക്ഷകൻ പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

മാനന്തവാടി: പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

 

വയനാട് മാനന്തവാടി കമ്മനയിലെ  കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന ‘ചെറുവയൽ രാമൻ’. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. വയനാട്ടിൽ പ്രാചീനകാലം മുതൽ ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന നെൽവിത്തുകളുടെ സംരക്ഷകനുമായിരുന്നു. ഈ മേഖലയിലെ സംഭാവനയ്ക്ക് 2023ൽ റിപ്പബ്ളിക്ക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

 

1952 ജൂൺ 6നാണ് ജനനം. രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്നു. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കമ്മന നവോദയ എൽ പി സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠിച്ചു. പത്താം വയസ്സുമുതൽ കാർഷിക ജീവിതം ആരംഭിച്ചു. 1969ൽ എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന കണ്ണൂർ ഡിഎംഒ ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്‌ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!