ടി ഫോര്‍ ചാരിറ്റി:സംഘാടക സമിതി രൂപീകരിച്ചു

കല്‍പ്പറ്റ:ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായിപ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി ധനശേഖരണാര്‍ത്ഥം ചായ സല്‍കാരം നടത്തുന്നു. ടി.ഫോര്‍ ചാരിറ്റി എന്ന പേരില്‍ കല്‍പ്പയില്‍ സംഘടിപ്പിക്കുന്ന ചായ സല്‍കാരം ഒക്ടോബര്‍ 31 ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ രാത്രി 10 വരെയുണ്ടാവും.

 

ഒട്ടിസം ബാധിതരായ 86 പേര്‍ക്ക് നിലവില്‍ മാസം തോറും ആയിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഒട്ടിസം ബാധിതരായ അര്‍ബതപ്പെട്ട നിരവധി പേര്‍ പെന്‍ഷനായി കാത്തിരിക്കുകയാണ്. കൈനാട്ടി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പതിനാല് വര്‍ഷമായി മുടങ്ങാതെ കാലത്ത് കഞ്ഞി വിതരണം ചെയ്യുന്നു. കൂടാതെ വിശേഷ ആഘോഷ ദിവസങ്ങളില്‍ ആശുപത്രിയിലെ മുഴുവന്‍ പേര്‍ക്കും പ്രത്യേക ഭക്ഷണം വിതരണവും ചെയ്യുന്നുണ്ട്.

 

കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 14 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ വിവിധങ്ങളായ 14 പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സംഭാവനകളിലൂടെയും ലഭിക്കുന്ന തുകയാണ് ഏക വരുമാനം. ടി ഫോര്‍ ചാരിറ്റി സംഘാടക സമിതി രൂപീകരണ യോഗം കല്‍പ്പറ്റ നഗരസഭ മുന്‍ ചെയര്‍മാന്‍ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സൂപ്പി കല്ലങ്കോടന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.ചാത്തുകുട്ടി, ഡോ.വിനോദ് ബാബു, ഷിബു മുണ്ടേരി, മുനിസിപ്പല്‍ കൗണ്‍സിലര്‍മായ കെ.കെ.കുഞ്ഞമ്മദ്, ആയിഷ ടീച്ചര്‍, എം.പി.ബാപ്പു, ഒടുവില്‍ ഷമീര്‍, പ്രഭാകരന്‍, പുത്തുകണ്ടി ബഷീര്‍, പ്രാണിയത്ത് അബ്ദുറഹിമാന്‍ പ്രസംഗിച്ചു. പി.പി.മുഹമ്മദ് പദ്ധതികള്‍ വിശദീകരിച്ചു. സെക്രട്ടറി കെ.പി.ബഷീര്‍ സ്വാഗതവും വി.വി.സലീം നന്ദിയും പറഞ്ഞു.

ടി ഫോര്‍ ചാരിറ്റി വിജയകരമായി നടപ്പാക്കുന്നതിനായി കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി വിശ്വനാഥന്‍ മുഖ്യ രക്ഷാധികാരിയും കെയംതൊടി മുജീബ് ചെയര്‍മാനും സൂപ്പി കല്ലങ്കോടന്‍ ജനറല്‍ കണ്‍വീനറും ബഷീര്‍ കെ പി കണ്‍വീനറും എ കെ ഹര്‍ഷല്‍ ട്രഷററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

 

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ പി ഷാജഹാന്‍, കണ്‍വീനര്‍ സലീം ചാത്തോത്ത്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ അമ്മദ് മുണ്ടേരി, കണ്‍വീനര്‍ എം സജീര്‍, സ്റ്റേജ് & പന്തല്‍ ചെയര്‍മാന്‍ ടി എസ് ചന്ദ്രു, കണ്‍വീനര്‍ സുല്‍ഫി മാമ്പറ്റ, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബൂബക്കര്‍, കണ്‍വീനര്‍ സലിം അറക്കല്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ എസ് മുസ്തഫ,കണ്‍വീനര്‍ വി.വി. സലിം, വളണ്ടിയര്‍ കമ്മറ്റി ചെയര്‍മാന്‍ ഷിബു മുണ്ടേരി, കണ്‍വീനര്‍ സമദ് പുളിയംപൊയില്‍, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ ബാവ അമ്പിലേരി, കണ്‍വീനര്‍ പി.പി. മുഹമ്മദ്, കലാപരിപാടികള്‍ ചെയര്‍മാന്‍ ഷെയ്ക്ക് മുഹമ്മദ്, കണ്‍വീനര്‍ പി പ്രേംജിത്ത്, സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ സി പി നൗഷാദ്, കണ്‍വീനര്‍ വി.വി സലീം വിവിധ ഉപസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!