പുലിയെയും കാട്ടുപൂച്ചയെയും കിണറ്റിൽ വീണ് ചത്ത നിലയിൽ കണ്ടെത്തി.

കൂടരഞ്ഞി: കൂമ്പാറ ആനക്കല്ലുംപാറയിൽ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വൈകീട്ട് 5 മണിയോടെ നാട്ടുകാരാണ്.കൂമ്പാറ പുളിക്കൽ ജോസഫിന്റെ ആൾ താമസമില്ലാത്ത വീട്ട് മുറ്റത്തെ കിണറ്റിൽ പുലിയെയും കാട്ടുപൂച്ചയെയും ചത്ത നിലയിൽ കണ്ടെത്തിയത്. കാട്ടുപൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽപുലി കിണറ്റിൽ വീണതാണെന്ന് സംശയിക്കുന്നു.

 

നാട്ടുകാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ആർ.ആർ.ട്ടി റേയിഞ്ച് ഓഫിസർ ഷാജിവിൻ്റെ നേത്യത്തിലുള്ള സംഘം സ്ഥലത്ത് എത്തി പുലിയെയും കാട്ടുപൂച്ചയെയും കിണറ്റിൽ നിന്നും പുറത്തെടുത്തു.ആർ .ആർ.ട്ടി റസ്ക്യൂവർ കരിം കിണറ്റിൽ ഇറങ്ങി വടം കെട്ടിയാണ് പുലിയെ പുറത്ത് എത്തിച്ചത്.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു , വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ്, വാർഡ് മെമ്പർ സക്കീന സലീം,സജയ് എം.കെ,

വനംവകുപ്പ് ജീവനക്കാരായ ബിനോയ്,അജീഷ്, ആർ.ആർ.ട്ടി അംഗങ്ങളായ പ്രജീഷ് ഇ, ബിനീഷ് , സ്റ്റേഷൻ, വാച്ചർ മുജീബ്,പ്രസാദ് എം, കരീം ,ഷബീർ, നാസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പുറത്തെടുത്ത പുലിയുടെയും, കാട്ടുപൂച്ചയുടെയും ജഡങ്ങൾ തുടർ നടപടികളുടെ ഭാഗമായി താമരശ്ശേരി റെയിഞ്ച് ഓഫിലേക്ക് കൊണ്ടുപോയി


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *