ന്യൂഡൽഹി: ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഔദ്യോഗിക പോർട്ടലായ cisce.org ലൂടെയോ യു.ഐ.ഡി, ഇൻഡക്‌സ് നമ്പർ എന്നിവ ഉപയോഗിച്ച് ഡിജി ലോക്കറിലൂടെയോ സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് കൗൺസൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) ഫലം പുറത്തുവിട്ടത്.
ഫെബ്രുവരി 12 മുതൽ മാർച്ച് 30 വരെയായിരുന്നു ഇന്ത്യൻ സർട്ടിഫിക്കേറ്റ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (ഐ.സി.എസ്.ഇ) 10-ാം ക്ലാസ് പരീക്ഷ. ഫെബ്രുവരി 12 മുതൽ ഏപ്രിൽ മൂന്ന് വരെയായിരുന്നു ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് (ഐ.എസ്.സി) 12-ാം ക്ലാസ് പരീക്ഷ.
ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ യോഗ്യത നേടുന്നതിന് വിദ്യാർഥികൾ 33 ശതമാനം മാർക്ക് നേടണം. ഐ.എസ്.സി 12 ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ 35 ശതമാനം മാർക്കും വിദ്യാർഥികൾ നേടണം.
സ്കോർകാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
◾cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
◾ഹോംപേജിൽ ICSE Examination results 2026 അല്ലെങ്കിൽ ISC Examination results 2026 ക്ലിക്ക് ചെയ്യുക.
◾നിങ്ങളുടെ കോഴ്സ് തിരഞ്ഞെടുക്കുക,
◾യു.ഐ.ഡി, ഇൻഡക്‌സ് നമ്പർ, കാപ്ച കോഡ് എന്നിവ നൽകി ‘Show Result’ എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
◾നിങ്ങളുടെ സ്കോറുകൾ/മാർക്ക് ഷീറ്റ്’ സ്ക്രീനിൽ പ്രദർശിപ്പിക്കും
സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം


