ആർക്കും കോടതിയെ ഭീഷണിപ്പെടുത്താനാകില്ല’; രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി! 

സുപ്രീംകോടതി വളപ്പിലെ പ്രതിഷേധവും ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റും; കോൺഗ്രസിനും പ്രതിപക്ഷത്തിനും നിർണായക തിരിച്ചടി!ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിനിടെ സുപ്രീംകോടതി രജിസ്ട്രിയിൽ നടന്ന സംഭവങ്ങളിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവരോട് വിശദീകരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കടുത്ത നിലപാട് സ്വീകരിച്ചത്.

 

🔹

‘കോടതിയെ ആർക്കും ഭീഷണിപ്പെടുത്താനാകില്ല’ — ചീഫ് ജസ്റ്റിസിന്റെ ശക്തമായ പരാമർശം. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിൽ കെപിസിസിക്കും കോടതി നോട്ടീസ് അയച്ചു.  ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്. വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമ പരാതികൾ പരിശോധിക്കാൻ വനിതാ ജഡ്ജി ഉൾപ്പെടുന്ന അന്വേഷണ സമിതി രൂപീകരിക്കുന്ന കാര്യവും കോടതി പരിഗണിക്കുന്നു. ജന്തർമന്തർ സമരസ്ഥലം വീണ്ടും തുറക്കണമെന്ന ആവശ്യം കോടതി ഉടൻ അംഗീകരിച്ചില്ല. വിഷയത്തിൽ വിശദമായ വാദം കേൾക്കുമെന്നും വ്യക്തമാക്കി.

 

മാധ്യമപ്രവർത്തകരുടെ സുരക്ഷയും അഭിപ്രായസ്വാതന്ത്ര്യവും പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, മാധ്യമപ്രവർത്തകരെന്ന പേരിൽ പ്രവർത്തിക്കുന്നവരുടെ കാര്യവും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനോട് കോടതി വളപ്പിലെ പെരുമാറ്റത്തെക്കുറിച്ച് വിശദീകരണം തേടിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ ഇനി എന്ത് സംഭവിക്കും എന്നതിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!