മിനി കൂപ്പർ അപകടം: ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം! ബാറിൽ ചെലവിട്ടത് ₹4,396

മൂന്ന് ജീവനുകൾ കവർന്ന നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്!  ശാസ്ത്രീയ പരിശോധനയിൽ അമിത മദ്യപാനം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് അപകടത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. നെടുമ്പാശ്ശേരിയിലെ ഒരു ബാറിൽ മാത്രം മദ്യപിക്കാൻ ചെലവിട്ടത് 4,396 രൂപ!

 

മൂന്ന് ബാറുകളിൽ കയറി തുടർച്ചയായി മദ്യപിച്ച ശേഷമാണ് സുഹൈൽ വാഹനമോടിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെ വീണ്ടും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് എക്സൈസ്. മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറുകൾക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്.

 

അതേസമയം, സുഹൈൽ സജീവിന്റെയും മറ്റു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. നിരപരാധിയാണെന്നും അമിതവേഗത്തിലല്ല വാഹനം ഓടിച്ചതെന്നും സുഹൈൽ ജാമ്യാപേക്ഷയിൽ വാദിക്കുന്നു. പൊലീസ് ജാമ്യത്തെ ശക്തമായി എതിർക്കും.

 

വാഹനത്തിന്റെ തകരാർ അപകടത്തിന് കാരണമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയും പൂർത്തിയായി. റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്നാണ് വിവരം. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റുള്ളവരുടെ ജീവനുകളും അപകടത്തിലാക്കുന്നു. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് നഷ്ടമാകുന്നത് തിരിച്ചുകിട്ടാത്ത വിലപ്പെട്ട ജീവനുകളാണ്!


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!