ലഹരിക്കെതിരെ ജാഗ്രതയുണർത്തി കുടുംബശ്രീ; കൽപ്പറ്റയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ വീടുകളിലും നാട്ടിൻപുറങ്ങളിലും ശക്തമായ പ്രതിരോധം തീർക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം. കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗവും കൽപ്പറ്റ നഗരസഭാ സി.ഡി.എസും സംയുക്തമായി ജി.പി.പി (ജെൻഡർ പോയിന്റ് പേഴ്സൺ) മാർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി കൽപ്പറ്റയിൽ നടന്നു.

 

പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ സഫിയ അസീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം “മാതൃസ്പർശം: ലഹരിക്കെതിരെ സ്നേഹത്തിന്റെ പ്രതിരോധം” എന്ന വിഷയത്തിൽ മുഖ്യ സെമിനാർ അവതരിപ്പിച്ചു. ലഹരിയുടെ കാണാപ്പുറങ്ങളെക്കുറിച്ചും, പുതുതലമുറയെ ഇതിൽ നിന്നും രക്ഷിക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് ഓരോ വീടുകളിലും എങ്ങനെ കാവലാളാകാമെന്നും അദ്ദേഹം വിശദീകരിച്ചു.

 

നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. വർഗ്ഗീസ്, ജെൻഡർ പ്രോഗ്രാം മാനേജർ ആശ പോൾ, നാടൻപാട്ട് കലാകാരൻ പി.ടി. മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നഗരസഭ മെമ്പർ സെക്രട്ടറി സി.എസ്. ബിജു സ്വാഗതവും സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ബീന രതീഷ് നന്ദിയും രേഖപ്പെടുത്തി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!