നാളെ കെ. എസ്.ഇ.ബി ഓഫീസുകൾക്ക് അവധി

തിരുവനന്തപുരം:ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിനമായ നാളെ തിങ്കളാഴ്ച്ച പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ അന്നേ ദിവസം കെ. എസ്. ഇ. ബി എൽ -ന്റെ എല്ലാ കാര്യാലയങ്ങൾക്കും പ്രസ്തുത അവധി ബാധകമായിരിക്കുമെന്ന് കെ. എസ്. ഇ. ബി അറിയിച്ചു.

 

വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്. അന്നേ ദിവസം ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ലായെന്നും ഉപഭോക്താക്കൾക്ക് വിവിധ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും കെ. എസ്. ഇ. ബി. അറിയിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!