മാനന്തവാടി: ഒക്ടോബർ 16, 17 തീയ്യതികളിലായി തോണിച്ചാൽ വീരപഴശ്ശി വിദ്യാമന്ദിരത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ വയനാട് ജില്ലാ കലോത്സവം ‘കൽഹാരം’ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സംയോജക് നവജീവൻ പി.വി ഉദ്ഘാടനം ചെയ്തു.
പ്രദീപ് പാലക്കൽ സ്വാഗതം പറഞ്ഞു. ജില്ലാ ഉപാധ്യക്ഷൻ വി.കെ ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ തോണിച്ചാൽ വീരപഴശ്ശി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും കണിയാമ്പറ്റ നിവേദിത വിദ്യാനികേതൻ രണ്ടാം സ്ഥാനവും കൽപ്പറ്റ ശ്രീ ശങ്കര വിദ്യാമന്ദിരം മൂന്നാം സ്ഥാനവും
