വിജയദശമി ദിനത്തിൽ സംസ്ഥാനത്ത് വിദ്യാരംഭത്തിന് തുടക്കം. കൊല്ലൂർ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപം തുടങ്ങി കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് ആദ്യചുവട് വെപ്പിക്കാൻ മാതാപിതാക്കളുടെയും കുട്ടികളുടെയും വൻ തിരക്കാണ്.
ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരിക കേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾ നടക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ തിരക്കാണ്. തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ അഞ്ചര മണി മുതൽ വിദ്യാരംഭചടങ്ങുകൾ തുടങ്ങി. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ നാല് മണി മുതൽ വിദ്യാരംഭം തുടങ്ങി.
മുഖ്യമന്ത്രി വി ഡി സതീശൻ പറവൂറിലെ ഓഫീസിൽ കുരുന്നുകളെ ആദ്യക്ഷരം കുറിച്ചു. തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിലും ആദ്യക്ഷരം കുറിക്കാൻ വൻ തിരക്കാണ്. വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലും വലിയ വൻജനത്തിരക്കാണ് അനുഭവപ്പെടുന്നത്
