ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം

ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പരക്ക് ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 2-2 സമനിലയായതിന്‍റെ നിരാശയിലാണ് ഇന്ത്യ കിവീസിനെ നേരിടാനിറങ്ങുന്നത്. ഐസിസി ടി20 ടീം റാങ്കിംഗിൽ ഇന്ത്യ രണ്ടാമതും ന്യൂസിലൻഡ് നാലാം സ്ഥാനത്തുമാണ്. ഇരുടീമുകളും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 31 മത്സരങ്ങളിൽ 17 എണ്ണത്തിൽ ജയിച്ച ഇന്ത്യക്ക് വ്യക്തമായ മേൽക്കൈയുണ്ട്. 11 എണ്ണത്തിൽ ന്യൂസിലൻഡ് ജയിച്ചു. 3 മത്സരങ്ങൾ ടൈയിൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദിയാവുന്നത്.

 

ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. തുടർന്ന് മൂന്നാം മത്സരം വെല്ലിംഗ്ടണിലെ എൻആർവൈ സ്റ്റേഡിയത്തിലും (ഒക്ടോബർ 27), നാലാം മത്സരം ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിലും (ഒക്ടോബർ 30), അവസാന പോരാട്ടം ഹാമിൽട്ടണിലെ സെഡൺ പാർക്കിലും (നവംബർ 1) നടക്കും. ടി20 പരമ്പരയ്ക്ക് ശേഷം 5 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും. ന്യൂസിലൻഡിലെ പ്രാദേശിക സമയം രാത്രി 8:00 മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30നാണ് ആദ്യ രണ്ട് ടി20 മത്സരങ്ങളും തുടങ്ങുക. ഇന്ത്യയിലെ ആരാധകർക്ക് സോണി സ്പോർട്സ് നെറ്റ്‌വർക്കിലൂടെ മത്സരങ്ങൾ തത്സമയം കാണാം.

 

സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.. കൂടാതെ സോണി സ്പോർട്സ് 3-ൽ ഹിന്ദിയിലും, സോണി സ്പോർട്സ് 4-ൽ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മത്സരങ്ങൾ ആസ്വദിക്കാം. ഇന്ത്യൻ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ , നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, മയാങ്ക് യാദവ്, അർഷ്ദീപ് സിംഗ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!