പനമരം :ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പനമരം അഞ്ചുകുന്ന് ഡോക്ടർ വളവിൽ വെച്ചു ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ ശനിയാഴ്ച രാത്രി 9 ന് നാണു അപകടം നടന്നത്. നാലാം മൈൽ കാപ്പും കുന്ന് അർജുൻ (23 )ആണു മരണപ്പെട്ടത്. സഹയാത്രികനായ പാലുകുന്നു സ്വദേശി ആദിത്യൻ (20)നെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടകാരണം സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഇവർ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് സൂചന. എന്നാൽ മറ്റൊരു വാഹനത്തിൽ ഇടിച്ചതാണെന്നും പറയുന്നുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
