സ്കൂൾ വിദ്യാർത്ഥിനി വാഹനം ഇടിച്ച് മരിച്ച സംഭവം; കാർ ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

മാനന്തവാടി : എടവക രണ്ടേനാലിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 12 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മാനന്തവാടി പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചിരുന്ന അയലമൂല സ്വദേശി സജിക്കെതിരെയാണ് പോലീസ് കർശന വകുപ്പുകൾ ചുമത്തി കേസെടുത്തത്.

എടവക രണ്ടേനാല് പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷ്–സ്വപ്ന ദമ്പതികളുടെ മകൾ ദിവയാണ് (12) ദാരുണമായി മരണപ്പെട്ടത് ഇന്നലെ വൈകുന്നേരം നാലരയോടെ ഏഴ് വയസ്സുകാരനായ ഇളയ സഹോദരനൊപ്പം റോഡരികിലൂടെ ട്യൂഷൻ ക്ലാസിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടി ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ വാഹനം, റോഡിന്റെ ഇടതുവശത്തുകൂടി പോകുന്നതിന് പകരം നിയന്ത്രണം തെറ്റി വലതുവശത്തേക്ക് പാഞ്ഞുകയറി പാതയോരത്ത് നടക്കുകയായിരുന്ന കുട്ടികളെ കാർ അതിശക്തമായി ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് കുട്ടിയുടെ മരണത്തിനിടയാക്കിയ ഡ്രൈവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!