കൽപ്പറ്റ : പുത്തൂർവയൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) ആണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പിലെ തകരാർ നന്നാക്കാനായി പോയ ഷൈജു ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സമീപവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പമ്പ് സെറ്റിന്റെ കണക്ഷനിൽ നിന്നോ സമീപത്തെ വൈദ്യുത ലൈനിൽ നിന്നോ അബദ്ധത്തിൽ ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കായി ആശുപത്രിയിലേക്ക് മാറ്റി .സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
