കോഴിക്കോട് :ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്തെ ഹോം സ്റ്റേയില്‍ നിന്നാണ് നന്മണ്ട സ്വദേശി തനോത്ത് വീട്ടില്‍ കെ.എസ്. അനന്ദു (26), കാമുകി പുതിയാപ്പ സ്വദേശി പണ്ടാരക്കണ്ടി താഴത്ത് വീട്ടില്‍ ടി. കീർത്തന (21) എന്നിവരാണ് പിടിയിലായത്.കക്കുഴിപ്പാലം സ്വദേശി ഷിജിയുടെ വീടിന്റെ താഴത്തെ നിലയാണ് ഹോം സ്റ്റേയായി പ്രവർത്തിക്കുന്നത്. ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതാണെന്ന് പറഞ്ഞാണ് ഇരുവരും മുറി വാടകയ്ക്ക് എടുത്തത്.
ഐ.ഡി കാർഡും 4500 രൂപ അഡ്വാൻസും നല്‍കിയാണ് മുറി എടുത്തത്.വൈകീട്ട് വീട്ടുമാലിന്യം നിക്ഷേപിക്കുന്ന കാര്യം പറയാൻ വീട്ടുടമ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. പരിഭ്രാന്തിയിലായ വീട്ടുടമ പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112-ല്‍ വിളിക്കുകയായിരുന്നു.പൊലീസെത്തി പലതവണ വാതിലിലും ജനലിലും മുട്ടിയതിനെ തുടർന്നാണ് ഇരുവരും വാതില്‍ തുറന്നത്.
പൊലീസിനെ കണ്ടതോടെ പരിഭ്രമിച്ച ഇരുവരും ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതോടെ പൊലീസ് മുറിയില്‍ പരിശോധന നടത്തി.പരിശോധനയില്‍ ഇരുവരുടെയും പാന്റിന്റെ പോക്കറ്റില്‍ നിന്ന് വില്‍പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുത്തു. മുറിയില്‍ നിന്ന് എം.ഡി.എം.എ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും 11,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.കഴിഞ്ഞ ഓഗസ്റ്റ് 8-ന് കോഴിക്കോട് എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എം.കെ ക്വിക്ക് സ്റ്റേ റൂംസിന് മുന്നില്‍ പാർക്ക് ചെയ്ത ഇന്നോവ കാറില്‍ നിന്ന് 5.890 ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത കേസില്‍ അടുത്തിടെയാണ് അനന്ദു ജാമ്യത്തില്‍ ഇറങ്ങിയത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ 16.16 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിലും ഇയാള്‍ പ്രതിയാണ്.
