സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് സാഹസികമായി പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് സാഹസികമായി പിടികൂടി. തലശ്ശേരി സ്വദേശിനിയായ പ്രിയങ്ക, കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ദുബായിൽ നിന്ന് കൊടുത്തയച്ച പതിനെട്ട് പവൻ സ്വർണ്ണവുമായി വിമാനത്താവളത്തിൽ എത്തിയവരിൽ നിന്നും അത് തട്ടിയെടുക്കാൻ ഇവർ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

 

ദുബായിൽ നിന്ന് സ്വർണ്ണവുമായി എത്തിയ പ്രിയങ്ക, അത് വാങ്ങാൻ എത്തിയ മട്ടന്നൂർ ശിവപുരം സ്വദേശിയായ ജാബിറിനെ കബളിപ്പിച്ച് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കടന്നുകളയുകയായിരുന്നു. ജാബിർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ പിന്തുടർന്നു. പന്ത്രണ്ട് കിലോമീറ്ററോളം പിന്തുടർന്ന ശേഷം നാട്ടുകാരുടെ കൂടി സഹായത്തോടെ പുളിക്കലിൽ വെച്ചാണ് ഈ സംഘത്തെ പോലീസ് പിടികൂടിയത്. പിടിയിലായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവർ നിരവധി കവർച്ചാ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.

 

കാറിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവിന് ഈ സ്വർണ്ണം തട്ടിയെടുക്കുന്നതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ ഒരാഴ്ചയ്ക്കിടെ സ്വർണ്ണം തട്ടിയെടുക്കുന്ന രണ്ടാമത്തെ സംഘത്തെയാണ് പോലീസ് ഇവിടെ പിടികൂടുന്നത്. വളരെ സാഹസികമായ ഒരു നീക്കത്തിലൂടെയാണ് ഈ സംഘത്തെ കീഴ്പ്പെടുത്താൻ പോലീസിന് കഴിഞ്ഞത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!