ബത്തേരി:ചീരാൽ സ്കൂളിന് സമീപത്ത് ഇന്ന് രാവിലെ 10 മണിയോടെയാണ് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ ചീരാൽ മുത്താച്ചികുനി കല്യാണി (75), നമ്പ്യാർകുന്ന് മാളേരി ബാലകൃഷ്ണൻ (76) ഭാര്യ ലക്ഷ്മി (72), ഓട്ടോഡ്രൈവർ ഷിബു (50) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആദ്യം ചീരലിലെ ക്ലിനിക്കിലും പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചീരാലിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്
