മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ സർക്കാർ; 24 ഇന്നോവ ഹൈക്രോസ് കാറുകളാണ് വാങ്ങുന്നത്

തിരുവനന്തപുരം:മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ സർക്കാർ. മന്ത്രിമാരുടെ കാലപ്പഴക്കമുള്ള വാഹനങ്ങൾ മാറ്റാനാണ് നിർദ്ദേശം. 24 ഇന്നോവ കാറുകൾ വാങ്ങാൻ ആണ് സർക്കാർ ഉത്തരവിട്ടത്. 9 കോടി 60 ലക്ഷം രൂപയാണ് ചെലവ് വരിക.

ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പണം ഉപയോഗിച്ചാണ് വാഹനങ്ങൾ വാങ്ങുന്നത്. ഇതിൽ 22 വാഹനങ്ങൾ മന്ത്രിമാർക്കും ബാക്കിയുള്ള രണ്ട് വാഹനങ്ങൾ വി.ഐ.പികളുടെയും വിദേശ അതിഥികളുടെയും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. വാഹനങ്ങൾ മാറ്റണമെന്ന നിർദേശങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. പിന്നാലെയാണ് മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്..


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!