കൽപ്പറ്റ:വയനാട് ജില്ലയിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.ആകെ 6,46,722 വോട്ടർമാർ SSR-2027 ന്റെ ഭാഗമായി വയനാട് ജില്ലയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിലായി ആകെ 6,46,722 വോട്ടർമാരാണ് പട്ടികയിലുള്ളത്.
വോട്ടർമാരുടെ വിവരങ്ങൾ:
◼️സ്ത്രീകൾ: 3,30,652
◼️പുരുഷന്മാർ: 3,16,066
◼️ട്രാൻസ്ജൻഡർ: 4
പോളിംഗ് ബൂത്തുകളുടെ പുനക്രമീകരണം:
1200-ൽ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകൾ പുനക്രമീകരിച്ചതിന്റെ ഭാഗമായി ജില്ലയിൽ 2 പുതിയ ബൂത്തുകൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ജില്ലയിലെ ആകെ ബൂത്തുകളുടെ എണ്ണം 717 ആയി ഉയർന്നു. കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലാണ് ഓരോ ബൂത്തുകൾ വീതം വർദ്ധിച്ചത്.
അവകാശവാദങ്ങളും ആക്ഷേപങ്ങളും:
കരട് വോട്ടർ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും 2026 നവംബർ 12 മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാവുന്നതാണ്. ഇവയിൽ അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ERO) തീരുമാനമെടുത്ത ശേഷം 2027 ജനുവരി 4-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
തുടർനടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ ശ്രീമതി വി. ചെൽസാസിനി IAS-ന്റെ അധ്യക്ഷതയിൽ ഇ.ആർ.ഒ (ERO), എ.ഇ.ആർ.ഒ (AERO), ഇ.ഡി.ടി (EDT) എന്നിവരുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ശ്രീ. ബിജു സി, ഇ.ആർ.ഒ മാരായ ശ്രീ. മനോജ് കുമാർ കെ (കൽപ്പറ്റ), ശ്രീ. സുരേഷ് ബാബു ഇ (സുൽത്താൻ ബത്തേരി), എ.ഇ.ആർ.ഒ മാരായ ശ്രീ. രാകേഷ് എം.സി (മാനന്തവാടി), ശ്രീ. ശിവദാസൻ (കൽപ്പറ്റ), ഇ.ഡി.ടി മാരായ ശ്രീ. ജോബി ജെയിംസ് (മാനന്തവാടി), ശ്രീ. വിനോദ് കെ.ബി (സുൽത്താൻ ബത്തേരി) എന്നിവർ പങ്കെടുത്തു.
