ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീന!

ന്യൂഡൽഹി :2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരഭ്രഷ്ടയായി ഇന്ത്യയിൽ അഭയം തേടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറിൽ സ്വദേശത്തേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി. പുതിയ പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും (NIC) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹസീനയുടെ അഭിഭാഷകൻ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് വീണ്ടും കത്തയച്ചു. ‘അടിയന്തര പ്രാധാന്യമുള്ള വിഷയം’ (Matter of urgency) എന്ന് രേഖപ്പെടുത്തിയാണ് ലണ്ടൻ ആസ്ഥാനമായുള്ള മാട്രിക്സ് ചേംബേഴ്സിലെ ബ്രിട്ടീഷ് ബാരിസ്റ്റർ സ്റ്റീവൻ പൗൾസ് കെ.സി. (Steven Powles KC) ആക്ടിംഗ് ഹൈക്കമ്മീഷണർ പ്രീതി റഹ്മാന് വ്യാഴാഴ്ച (നവംബർ 19) കത്ത് കൈമാറിയത്.

നവംബർ 9-ന് നൽകിയ ആദ്യ അപേക്ഷയിൽ തുടർനടപടികൾ ആവശ്യപ്പെട്ടാണ് പുതിയ കത്ത് നൽകിയിരിക്കുന്നത്. ഹസീനയ്ക്ക് വേണ്ടി ഹാജരാകാൻ തനിക്ക് അധികാരമുണ്ടെന്നതിന്റെ തെളിവ് ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, നവംബർ 9-ന് ഷെയ്ഖ് ഹസീന നേരിട്ട് ഒപ്പിട്ടു നൽകിയ സമ്മതപത്രവും (Authorisation letter) അഭിഭാഷകൻ കത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. തനിക്ക് വേണ്ടി പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷിക്കാൻ സ്റ്റീവൻ പൗൾസിനെ ചുമതലപ്പെടുത്തുന്നതായി വ്യക്തമാക്കുന്നതാണ് ഹസീന ഒപ്പിട്ട രേഖ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!