സ്വർണവിലയിൽ വൻതകർച്ച ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; പവൻ ഇനി 90,000-നും താഴേക്ക്?

കൊച്ചി:ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും വമ്പൻ ആശ്വാസം നൽകി സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രപരമായ ഇടിവ്. രാജ്യാന്തര വിപണിയിലെ വൻ തകർച്ചയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 3,760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,080 രൂപയായി താഴ്ന്നു. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വർണവില ഗ്രാമിന് 385 രൂപ ഇടിഞ്ഞ് 9,420 രൂപയായി. വിപണിയിലെ പുത്തൻ താരങ്ങളായ 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 14 കാരറ്റിന് ഗ്രാമിന് 300 രൂപ കുറഞ്ഞ് 7,375 രൂപയും, 9 കാരറ്റിന് 190 രൂപ കുറഞ്ഞ് 4,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണത്തിന് പിന്നാലെ വെള്ളിവിലയും തകർന്നുവീഴുകയാണ്; സംസ്ഥാനത്ത് വെള്ളി ഗ്രാമിന് 5 രൂപ കുറഞ്ഞ് 175 രൂപയിലെത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!