.മൈസൂർ–ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടം; കോഴിക്കോട് മാങ്കാവ് സ്വദേശികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം

മൈസൂർ–ബെംഗളൂരു ദേശീയപാതയിൽ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് മാങ്കാവ് സ്വദേശികളായ മൂന്ന് പേർ മരിച്ചു. രണ്ട് യുവാക്കളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. ഇന്ന് (നവംബർ 28) രാവിലെ 10.30-ഓടെ മൈസൂർ-മാണ്ഡ്യ ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.

 

കോഴിക്കോട് അരക്കിണർ സ്വദേശി കെ. ബാസിൽ മുഹമ്മദ് അലി, നല്ലളം അരീക്കാട് സ്വദേശി പി.പി. ലിഫൈൻ മുഹമ്മദ് നിയാസ് എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അപകടത്തിൽ മരിച്ച മൂന്നാമത്തെയാളെ (ഒരു പെൺകുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ മാണ്ഡ്യ മിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കെ.എം.സി.സി മാണ്ഡ്യ ഘടകം പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!