സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും

സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. കേരളത്തിലെ 4 ആനസങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടക്കുക.ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളും നിലമ്പൂര്‍ 118, പെരിയാര്‍ 206, വയനാട് 89 ബ്ലോക്കുവീതവുമാണ് ഉള്ളത്. കണക്കെടുപ്പ് പൂര്‍ത്തിയാക്കി ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ടും ജൂലൈ ഒന്‍പതിന് അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് കണക്കെടുപ്പ് നടത്തുന്നത്.കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലും നാളെ കണക്കെടുപ്പ് തുടങ്ങി.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *