സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍‍‌ർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍‍‌ർധനവ്. ഉച്ചക്ക് ശേഷം ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍‌ർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വ‌ർണത്തിന്റെ വില 13,240 രൂപയായി. ഒരു പവൻ സ്വ‍ണത്തിന് നിലവിൽ 1,05,920 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് മെ‍‌‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായിരുന്നു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്നലെ ഉച്ചക്കും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ സമാധാനാന്തരീക്ഷത്തില്‍ നിന്ന് വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് എന്ന വിലയിരുത്തലാണ് പ്രധാനമായി എണ്ണവിലയില്‍ പ്രതിഫലിച്ചത്.

 

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78 ഡോളര്‍ കടന്നിരിക്കുകയാണ്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയെ സ്വാധീനിച്ചു. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!