ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 9 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ മായുംമുമ്പേ മുണ്ടക്കൈ സ്വദേശിനി ശ്രുതിക്ക് ദുരന്തം വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ സ്വാകാര്യ ബസും ഓംനി വാനും കൂട്ടിയിടിച്ച് ഗുരുതരമായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന പ്രതിശ്രുതവരൻ ജൻസൺ മരണത്തിന് കീഴടങ്ങി.

 

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു ജാൻസൺ.അപകടത്തിൽ കാലിന് പരിക്കേറ്റ ശ്രുതിയുടെ ഓപ്പറേഷൻ ഇന്നലെ നടന്നു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ അങ്കിത്, ലാവണ്യ, മാധവി, രത്മ, അനൂപ്, അനിൽ കുമാർ, കുമാർ, ആര്യ എന്നിവരും ചികിത്സയിൽ തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചക്ക് 3.30ഓടെയാണ് കൽപ്പറ്റക്കടുത്ത് വെള്ളാരംകുന്നിൽ അപകടം നടന്നത്. കോഴിക്കോട്-സുൽത്താൻ ബത്തേരി സർവ്വീസ് നടത്തുന്ന സ്വകാര്യബസും ഓംനി വാനുമാണ് അപകടത്തിൽപ്പെട്ടത്. ഓമ്‌നി വാൻ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ജെൻസൺ ഒഴികെയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുകയാണ് ശ്രുതി.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *