ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പ് കോഴിക്കോട് നാല് മലയാളിവിദ്യാർഥികൾ മധ്യപ്രദേശ് പൊലീസിന്റെ പിടിയിൽ

വിദ്യാർഥികളുടെ അക്കൗണ്ട് മറയാക്കി സൈബർ തട്ടിപ്പ് നാലു മലയാളി വിദ്യാർഥികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു.സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ കെണിയിലാക്കി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ വിദ്യാർഥികൾക്ക് പണം നൽകി ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ട് വഴി കൈമാറുകയാണ് ചെയ്യുന്നത്. പണമെത്തിയ അക്കൗണ്ടുടമയെത്തേടി പോലീസ് എത്തുമ്പോഴാണ് തട്ടിപ്പുവിവരം വിദ്യാർഥികൾ അറിയുക.

 

കഴിഞ്ഞ ദിവസങ്ങളിലായി വടകര തീക്കുനി, വേളം, ആയഞ്ചേരി, കടമേരി തുടങ്ങിയ സ്ഥലങ്ങളിലെ നാലു വിദ്യാർഥികളെ മധ്യപ്രദേശ് പോലീസ് അക്കൗണ്ട് എടുത്തുനൽകിയതിന് അറസ്റ്റുചെയ്തു. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഇതിനായി ഇവർ കരുവാക്കുന്നത് വിദ്യാർഥികളെയാണ് . ബാങ്ക് അക്കൗണ്ട് എടുത്തു നൽകിയാൽ 5000 രൂപ മുതൽ 10,000 രൂപവരെ യാണ് വാഗ്ദാനം. പാർട്ട്ടൈം ജോലിയെന്നു പറഞ്ഞും ആകർഷിക്കുന്നുണ്ട്

 

തട്ടിപ്പ് രീതി ഇങ്ങനെ

▪️ ബാങ്ക് അക്കൗണ്ട് എടുക്കലും അക്കൗണ്ടിൽവരുന്ന പണം പറയുന്ന അക്കൗണ്ടിലേക്ക് അയക്കലുമാണ് ജോലി. ഇതിന് നിശ്ചിത പ്രതിഫലംകിട്ടും

▪️ബാങ്ക് പാസ് ബുക്ക്. എ.ടി.എം. കാർഡ് എന്നിവയെല്ലാം തട്ടിപ്പു സംഘം കൈക്കലാക്കും തുടർന്ന് ഈ ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറ്റ ചെയ്യുന്നതാണ് തട്ടിപ്പു .

 

NB – രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണം

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *