കൽപ്പറ്റ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലായി നിയമബോധവൽക്കരണ ക്ലാസുകളും ഗൃഹ സന്ദർശനങ്ങളും നടത്തി. ഒക്ടോബർ 1 ന് ചൊവ്വാഴ്ച ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലും കണിയാമ്പറ്റ വൃദ്ധ സദനത്തിലുമാണ് നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്.
ബത്തേരിയിൽ ജില്ലാ ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ എൻ.അജീഷ് കുമാർ നിർവഹിച്ചു. എസ്.പി.സി അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഡി.സി.ആർ.സി കൗൺസിലർ അനില വി. അബ്രഹാം ക്ലാസെടുക്കുകയും ചെയ്തു. ജനമൈത്രി സമിതി അംഗങ്ങളായ പ്രഭാകരൻ നായർ സ്വാഗതവും രാമകൃഷ്ണൻ, മോഹൻദാസ്, അബ്ദുൾഗഫൂർ, വിലാസിനി ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.കെ ദീപ നന്ദിയും പറഞ്ഞു.