കാപ്പംകൊല്ലി പുഴമൂലയിൽ വന്യജീവി വളർത്തുനായയെ കൊന്നു

മേപ്പാടി:കാപ്പംകൊല്ലി പുഴമൂലയിൽ വന്യജീവി വളർത്തുനായയെ കൊന്നു. കടവത്ത് ഗിരീഷിന്റെ നായയെയാണ് കൊന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പുലിയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.

വയനാട് തുരങ്കപാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

ന്യൂ ഡെൽഹി:   കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ…

പാൽചുരത്തിൽ ഗതാഗതം നിരോധിച്ചു

മാനന്തവാടി : പാൽചുരത്തിൽ ഗതാഗതം നിരോധിച്ചു.ഇന്നലെ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട പാൽച്ചുരത്തിൽ ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ച് കണ്ണൂർ കളക്ടർ ഉത്തരവിട്ടു.…

മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു

വാളാട്: മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് പരിക്കേറ്റു യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ…

തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റ് മരിച്ച സംഭവം; കാണാതായ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തി.

മാനന്തവാടി തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം. പ്രതി ദിലീഷിനെയും മരിച്ച പ്രവീണയുടെ മകൾ 9 വയസ്സുകാരിയെയും കണ്ടെത്തി. ദിലീഷിനെയും പെൺകുട്ടിയെയും സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ…

യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

തിരുനെല്ലി: അപ്പപ്പാറ എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ പ്രവീണയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.ഭർത്താവ് സുധീഷുമായി അകന്ന് ഗിരീഷ് എന്നയാൾക്കൊപ്പം താമസിച്ചു…

തിരകളും മാരകായുധങ്ങളും കടത്തിയ സംഭവം ഒരാൾ കൂടി പിടിയിൽ

ബത്തേരി : ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി പാലപ്പെട്ടി വീട്ടിൽ സഞ്ജു എന്ന സംജാദ് [31] നെയാണ് ബത്തേരി…

കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ

മുത്തങ്ങ : കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വ ദേശിയെ പൊലിസ് പിടികൂടി. കദിരപ്പ റോഡ്, ആന്റണി ജോൺസനെ [37]…

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്‌കന് പരിക്ക്

കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻന് പരിക്ക്. പനവല്ലി ആദണ്ടയിലെ ലക്ഷ്‌മണൻ (54) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ പനവല്ലി പള്ളിക്ക് സമീപംവച്ച് കാട്ടാന…

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വൈത്തിരി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശേരി രാരോത്ത് വി.സി. സായൂജ് [33] നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. ചുണ്ടേൽ…