പൊ​ന്നി​നൊ​പ്പം കു​തി​ച്ചു ക​യ​റി​ ക​റു​ത്ത പൊ​ന്നും;കു​രു​മു​ള​ക് വി​ല കി​ലോ​ക്ക് 715 ക​ട​ന്നു

കൽപ്പറ്റ :പൊ​ന്നി​നൊ​പ്പം കു​തി​ച്ചു ക​യ​റി​ ക​റു​ത്ത പൊ​ന്നാ​യ കു​രു​മു​ള​കി​ന്‍റെ വി​ല​യും. കു​രു​മു​ള​ക് വി​ല കി​ലോ​ക്ക് 715 ക​ട​ന്നു. 2014ൽ ​കു​രു​മു​ള​ക് വി​ല 740ൽ ​എ​ത്തി​യി​രു​ന്നു.ഇ​പ്പോ​ഴ​ത്തെ കു​തി​പ്പ് തു​ട​ർ​ന്നാ​ൽ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ഴ​യ ഉ​യ​ർ​ന്ന വി​ല​യെ മ​റിക​ട​ക്കും. ഇ​ന്ന​ലെ 720 രൂ​പ​ക്ക് വ​രെ കു​രു​മു​ള​ക് വാ​ങ്ങി​യ വ്യാ​പാ​രി​ക​ളും ഉ​ണ്ട്‌. കൊ​ച്ചി മാ​ർ​ക്ക​റ്റി​ൽ ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​കി​ന് 725 രൂ​പ വ​രെ ഉ​യ​ർ​ന്നു. ഡി​മാ​ൻ​ഡ് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​തും ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ കു​രു​മു​ള​ക് ല​ഭ്യ​ത കു​റ​ഞ്ഞ​തും മു​ൻ​നി​ർ​ത്തി 725 രൂ​പ​ക്ക് വ​രെ കു​രു​മു​ള​ക് വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്.ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കു​രു​മു​ള​ക് വി​ല സ​ർ​വ​കാല റെക്കോ​ഡും പി​ന്നി​ട്ട് മു​ന്നോ​ട്ട് കു​തി​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.ഒ​രു വ​ർ​ഷം മു​ൻ​പ് കി​ലോ​ക്ക് 550 രൂ​പ​യാ​യി​രു​ന്നു വി​ല. ജൂ​ൺ ആ​ദ്യ ആ​ഴ്‌​ച 630 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ന്നു. പി​ന്നീ​ട് 620- 650 നി​ല​വാ​ര​ത്തി​ൽ വ​ലി​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഇ​ല്ലാ​തെ മു​ന്നോ​ട്ടു പോ​യി. കഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പൊ​ടു​ന്ന​നെ 700ലേ​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ കി​ലോ​ക്ക് ശ​രാ​ശ​രി 65 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ല കൂ​ടു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *