തമിഴ്‌നാട് കടലൂരിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം 4 പേർ മരിച്ചു;നിരവധി വിദ്യാർഥികൾക്ക് പരുക്ക്

തമിഴ്നാട്ടിലെ കടലൂർ സെമ്മൻകുപ്പത്ത് സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് 4 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ആളില്ലാ ലെവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ബസ് പൂർണമായി തകർന്നു. ചെന്നൈയിൽ നിന്ന് വന്ന എക്‌സ്പ്രസ് ട്രെയിനിലാണ് ബസ് ഇടിച്ചത്.

 

റെയിൽവേ ഗേറ്റ് കീപ്പറുടെ അനാസ്ഥയിലാണ് അപകടം ഉണ്ടായത്. ​ഗേറ്റ് അടക്കാതെ തുറന്നിട്ടിരിക്കുകയായിരുന്നു. ട്രെയിൻ‌ വരുന്നത് കണ്ടിട്ടും ബസ് ഡ്രൈവർ ട്രാക്ക് ക്രോസ് ചെയ്ത് അപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ബസിൽ കുട്ടികൾ കുറവായിരുന്നു. സ്കൂളിലേക്ക് കുട്ടികളെ പിക്ക് ചെയ്ത് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർക്കെല്ലാം ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *