മുംബൈ: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്‍റെ മാനേജർ സിദ്ധാർത്ഥ് തിവാരി ആണ് മരണവിവരം അറിയിച്ചത്.
അദ്ദേഹം ക്യാൻസർ ബാധിതനായിരുന്നുവെന്നും രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും തിവാരി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് റാവത്ത്, ഗജനിയിലെ വില്ലൻ വേഷത്തിലൂടെയാണ് ഏറ്റവും കൂടുതൽ അറിയപ്പെട്ടത്. ചൈനാ ടൗൺ, കസിൻസ്, ഇത് പാതിരാമണൽ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള സിനിമകള്‍.
