സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷ ;നൂറുശതമാനം വിജയം കരസ്‌ഥമാക്കി ഭാരതീയ വിദ്യാ ഭവൻ വയനാട് കേന്ദ്രം

ബത്തേരി:സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായ 26-ാം തവണയും നൂറുശതമാനം വിജയം കരസ്‌ഥമാക്കി ഭാരതീയ വിദ്യാ ഭവൻ വയനാട് കേന്ദ്രം 26-തവണയും സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഭാരതീയ വിദ്യാ ഭവൻ, വയനാട് കേന്ദ്രം തുടർച്ചയായി പൊൻ തിളക്കം നിലനിർത്തി. 30 വിദ്യാർഥികൾ ബോർഡ് പരീക്ഷ എഴുതിയതിൽ 23 വിദ്യാർത്ഥ‌ികൾ ഡിസ്റ്റിംഗ്ഷന് മുകളിൽ മാർക്ക് നേടുകയും അതിൽ 13 വിദ്യാർത്ഥികൾ 90 ശതമാനം മുകളിൽ മാർക്ക് കരസ്‌ഥമാക്കുകയും ചെയ്തു.

 

ജില്ലയിൽ തന്നെ ഏറ്റവും മികച്ചതും തിളക്കമാർന്നതുമായ വിജയമാണ് വിദ്യാലയം കരസ്‌ഥമാക്കിയത്.കുമാരി ലക്ഷ്മിപ്രിയ . കെ , സോഷ്യൽ സയൻസിലും, അലൻ ജോസഫ് മാർട്ടിൻ മാത്തമാറ്റിക്സിലും 100 ൽ/ 100 മാർക്ക് നേടി ദേശീയതലത്തിൽ അംഗീകാരത്തിന് അർഹരായി. 97 ശതമാനം മാർക്ക് നേടി കുമാരി ലക്ഷ്‌മി പ്രിയയും, 94.2 ശതമാനം മാർക്ക് മാസ്‌റ്റർ അലൻ ജോസഫ് മാർട്ടിനും, 93 ശതമാനം മാർക്ക് നേടി മാർ നിഷാൻ ഫിറോസും സ്‌കൂൾ തലത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 

ബോർഡ് പരീക്ഷകളിൽ 100% വിജയത്തോടെ ജൈത്രയാത്ര തുടരുന്ന ഭവൻസിന്റെ വിദ്യാഭ്യാസ ചരിത്രത്തെ ഒന്നുകൂടി തിളക്കമുറ്റതാക്കുന്നതാണ് വിജയം.വിജയിച്ച എല്ലാ വിദ്യാർഥികളേയും സ്‌കൂൾ മാനേജ്മെൻറ് കമ്മിറ്റി, പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്സ്, ബാലവിദ്യാമന്ദിർ അഡ്‌മിനിസ്ട്രേറ്റർ, എസ്.എം.സി അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, സ്കൂ‌ൾ അധ്യാപകർ, അനധ്യാപകർ എന്നിവർ അഭിനന്ദിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *